രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്, നേട്ടം സ്വന്തമാക്കാൻ ബി ജെ പിയും ലീഗും
തിരൂർ: കാത്തിരിപ്പിന് വിരാമമായി രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു റയിൽവേയുടെ ഉത്തരവ് ഇറങ്ങി. ആലപ്പുഴ വഴി 26 മുതൽ സർവീസ് ആരംഭിക്കുന്ന കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിനാണ് സ്റ്റോപ്പ് അനുവദിച്ചത്. 24ന് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
ബി ജെ പി ജില്ലാ ഘടകത്തിന്റെ ശ്രമഫലമായാണ് ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫിസിൽ നിന്നും ഇന്നലെ ട്രെയിനിന് സ്വീകരണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചപ്പോഴാണ് തിരൂരീൽ ട്രെയിനിന് സ്റ്റോപ്പ് വേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ വീണ്ടും ബോധ്യപ്പെടുത്തുകയും ഏതാനും മണിക്കൂറുകൾക്കകം തിരിച്ചു വിളിച്ച് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം തീരുമാനമെടുത്തെന്ന് അറിയിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചങ്ങരംകുളം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു
ഇ ടി മുഹമ്മദ് ബഷീർ എം പി തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ് ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് ലഭിച്ചതെന്നാണ് മുസ്ലിം ലീഗ് വാദം. റയിൽവേ മന്ത്രിയേയും റയിൽവേ ബോർഡ് ചെയർമാനെയും വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പലവട്ടം ബോധ്യപ്പെടുത്തിയതാമെന്ന് ഇ ടി പറഞ്ഞു. കഴിഞ്ഞ ദിവസവും മന്ത്രിയെ കാര്യ കാരണ സഹിതം ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതാണെന്നും എം പി പറഞ്ഞു.
കടലുണ്ടി പുഴയിൽ തുടർച്ചയായി രണ്ടാം ദിവസവും അപകടം, ഇന്നും വിദ്യാർഥി മരിച്ചു
തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 8.52ന് തിരൂരിൽ എത്തും. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ 9.22ന് തിരൂരിലും 11.45ന് എറണാകുളത്തും 3.05ന് തിരുവനന്തപുരത്തും എത്തും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]