കടലുണ്ടി പുഴയിൽ തുടർച്ചയായി രണ്ടാം ദിവസവും അപകടം, ഇന്നും വിദ്യാർഥി മരിച്ചു

കടലുണ്ടി പുഴയിൽ തുടർച്ചയായി രണ്ടാം ദിവസവും അപകടം, ഇന്നും വിദ്യാർഥി മരിച്ചു

മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയിൽ മുങ്ങി തുടർച്ചയായി രണ്ടാം ദിവസവും മരണം. ആനക്കയം പെരിമ്പലത്ത് ഇന്ന് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ശിഹാന്‍ (20) ആണ് മരിച്ചത്.

ഉമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയ ശിഹാൻ വൈകുന്നേരം നാല് മണിയോടെ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽ ഇയാൾ ഒഴിക്കിൽപെട്ടു. തുടർന്ന് അ​ഗ്നിരക്ഷാ സേന മഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുഴയിൽ കുളിക്കാനിറങ്ങിയ പാണ്ടിക്കാട് സ്വദേശിയായി വിദ്യാർഥിയും മുങ്ങി മരിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!