തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ചങ്ങരംകുളം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു
ചങ്ങരംകുളം: തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചങ്ങരംകുളം പള്ളിക്കര സ്വദേശി ഓലയംപറമ്പിൽ ജോഷിയുടെ മകൾ അനഘ(20)ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ചേലക്കടവ് സ്വദേശി പൂവക്കാട്ട് വീട്ടിൽ അക്ഷയ് (20) ചികിത്സയിലാണ്. മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ ചെമ്പ്രൂത്തറയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അക്ഷയും അനഘയും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അനഘ വെള്ളിയാഴ്ച വൈകിയിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. തൃശ്ശൂരിൽ നഴ്സിങ് വിദ്യാർത്ഥിയാണ് മരിച്ച അനഘ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]