മലപ്പുറത്തിന് അഭിമാനമായി കുതിരയോട്ട മത്സരത്തില്‍ നേട്ടം കൊയ്ത് നിദ അന്‍ജും

മലപ്പുറത്തിന് അഭിമാനമായി കുതിരയോട്ട മത്സരത്തില്‍ നേട്ടം കൊയ്ത് നിദ അന്‍ജും

മലപ്പുറം: പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച് മലപ്പുറത്തുകാരി നിദ അന്‍ജും. ഈ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയാണ് നിദ.

ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ മാതൃകയാകാന്‍ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.  ഡോ.അന്‍വര്‍ അമീന്റെ മകളാണ് നിദ അന്‍ജും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കുഞ്ഞാലിക്കുട്ടിയുടെ ഫെയ്സ്ബൂക് പോസ്റ്റ്

ഏറെ അഭിമാനകരമായ ഒരു സന്തോഷം പങ്കു വെക്കുകയാണ്. എന്റെ പ്രിയ സുഹൃത്ത് ഡോ.അന്‍വര്‍ അമീന്റെ മകള്‍ നിദ അന്‍ജും പ്രശസ്ത കുതിരയോട്ട മത്സരമായ വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യക്കാരി ആയിരിക്കുന്നു.
ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാള്‍ ഈയൊരു ഇനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ വിജയകരമായി റൈസ് പൂര്‍ത്തീകരിക്കാനും സാധിച്ചു എന്നത് ഇരട്ടി നേട്ടമാണ്. ഈ നേട്ടത്തിലൂടെ ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരുത്തുറ്റ മാതൃകയാകാന്‍ മലപ്പുറംകാരിയായ നിദക്ക് കഴിഞ്ഞിരിക്കുന്നു.
സമാനതകളില്ലാത്ത നേട്ടം കരസ്തമാക്കിയ നിദ അന്‍ജുംന് അഭിനന്ദനങ്ങള്‍.

 

 

Sharing is caring!