ജിദ്ദയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മൻസൂൺ അന്തരിച്ചു

ജിദ്ദയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മൻസൂൺ അന്തരിച്ചു

പെരിന്തൽമണ്ണ: ജിദ്ദയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മക്കരപറമ്പ് പുഴക്കാട്ടിരി കടുങ്ങപുരം വില്ലേജ് പടി സ്വദേശി മൻസൂർ പള്ളിപ്പറമ്പൻ (42) നിര്യാതനായി. രണ്ട് മാസം മുമ്പ് നടന്ന അപകടത്തെ തുടർന്ന് സൗദിയും, നാട്ടിലുമായി ചികിൽസയിൽ കഴിയവേ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജിദ്ദ നവോദയ ഷറഫിയ ഏരിയ യുടെ സജീവ പ്രവർത്തകനും നിരവധി ബിസിനസ്‌ സ്ഥാപനങ്ങളുടെ ഉടമയുമാണ്.

കഴിഞ്ഞ ജൂൺ 30ന് ജിദ്ദയിലെ നീന്തൽകുളത്തിൽ കുളിക്കുന്നതിനെയുണ്ടായ അപകടത്തെ തുടർന്നാണ് ചികിൽസയിലായത്. ഒരു മാസം നീണ്ട ജിദ്ദയിലെ അബുഹുർ കിംഗ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിലെ ചികിൽസയ്ക്ക ശേഷം എയർ ആംബുലൻസിൽ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസം മുമ്പാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഷറഫിയയിലെ ഫ്ലോറ, മെൻസ് ക്ലബ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ- മുസൈന. മക്കൾ-ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിൻ മുഹമ്മദ്.

ജിഫ്രി കസ്റ്റഡി മരണത്തിന് ഒരു മാസം, കേസന്വേഷണം എങ്ങുമെത്തിയില്ല

Sharing is caring!