താനൂർ കസ്റ്റഡി മരണം; എട്ട് പോലീസുകാർക്ക് സസ്പെൻഷൻ

താനൂർ: കസ്റ്റഡി മരണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാരെ ഡി ഐ ജി സസ്പെന്റ് ചെയ്തു.
താനൂർ എസ് ഐ കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്അഭിമന്യു, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ, പാറാവ് ജോലിയിലുണ്ടായിരുന്ന പോലീസുകാരൻ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയിലെടുത്ത തമീർ ജിഫ്രി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ മർദനേറ്റതിന്റെ 13 പാടുകളുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിൽ അന്വേഷണം നടക്കുന്നത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി