മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

അരീക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിയാർപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം സൈക്കിൾ റൈഡേഴ്സ് യാത്രയിൽ പങ്കാളികളായി.
മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേരള അഡ്‍വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അരീക്കോട് നടന്ന പരിപാടിയിൽ ഡി ടി പി സി സെക്രട്ടറി വിപിൻചന്ദ്ര, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
RECENT NEWS

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും എന്നാല്‍ ഇത്തരം വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കാന്‍ പാടില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. [...]