വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി. അത് തീരുമാനിക്കേണ്ടത് റെയില്‍വേയാണ്. ജസ്റ്റിസ് ബെച്ചുകുര്യന്റേതാണ് ഉത്തരവ്.
കണ്ണൂര്‍ സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. ആദ്യ ട്രയൽ റണ്ണിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന ട്രെയിൻ രണ്ടാമത്തെ ട്രയൽ റണ്ണിൽ കാസർകോട് വരെ നീട്ടിയപ്പോഴാണ് തിരൂരിന് സ്റ്റോപ്പ് നഷ്ടപ്പെടുകയും ഷൊർണ്ണൂരിന് ലഭിക്കുകയും ചെയ്തത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളടക്കം രംഗതെത്തിയുരന്നു. കേന്ദ്ര റയിൽവേ മന്ത്രിയെ കണ്ട് സ്ഥലം എം പി ഇ ടി മുഹമ്മദ് ബഷീർ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]