മലപ്പുറത്തെ 10,12 വയസുള്ള കുട്ടികൾക്ക് നേരെ ലൈം​ഗിക അതിക്രമം, പ്രതി ഇഖ്ബാൽ പിടിയിൽ

മലപ്പുറത്തെ 10,12 വയസുള്ള കുട്ടികൾക്ക് നേരെ ലൈം​ഗിക അതിക്രമം, പ്രതി ഇഖ്ബാൽ പിടിയിൽ

മഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ റിമാന്റ് ചെയ്ത് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കാരക്കുന്ന് ആമയൂർ കുന്നുംപുറം കോടിത്തൊടിക ഇഖ്ബാൽ (26) ആണ് കേസിലെ പ്രതി. 14 ദിവസത്തേക്കാണ് ഇയാളെ റിമാന്റ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.
മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മലപ്പുറത്തുകാരിയുടെ പണം തട്ടിയെടുത്തു
2021 ജനുവരി മുതൽ മെയ് വരെയുള്ള സമയത്താണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ഇയാൾ പലതവണ ലൈം​ഗികമായി പീഡിപ്പിച്ചത്. കുട്ടിക്ക് വയറു വേദന വന്നതും, പഠനത്തിൽ പിന്നോക്കം പോയതും ശ്രദ്ധിച്ച അധ്യാപികയാണ് പീഡനം നടന്ന കാര്യം കണ്ടെത്തുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇഖ്ബാലിനെതിരെ 12കാരിയും ലൈം​ഗിക അതിക്രമത്തിന് പരാതി നൽകിയിട്ടുണ്ട്. 2019 ഏപ്രിൽ മാസത്തിൽ കുട്ടിയുടെ ന​ഗ്ന ഫോട്ടോയെടുത്തുവെന്നാണ് പരാതി.

Sharing is caring!