മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മലപ്പുറത്തുകാരിയുടെ പണം തട്ടിയെടുത്തു

മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മലപ്പുറത്തുകാരിയുടെ പണം തട്ടിയെടുത്തു

നിലമ്പൂർ: മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അധ്യാപികയിൽ നിന്നും പണം വാങ്ങി വഞ്ചിച്ച ദമ്പതികൾ ഒളിവിൽ. തിരുവനന്തപുരം സ്വദേശികളായ സണ്ണി ഭാര്യ റാണി എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. അധ്യാപകയിൽ നിന്നും ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
വള്ളിക്കുന്നിലെ കൗമാരക്കാരിയുടെ ആത്മഹത്യ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗവുമായി ബന്ധപ്പെട്ട്; യുവാവ് അറസ്റ്റിൽ
പ്രമുഖ നടീ നടൻമാരെ വെച്ച് കാറ്റാടി എന്ന പേരിൽ ഷൂട്ട് ചെയ്ത സിനിമയുടെ കുറച്ച് ഭാ​ഗം കാണിച്ചായിരുന്നു തട്ടിപ്പ്. ഈ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. സിനിമയുടെ യഥാർഥ സംവിധായക അറിയാതെയായിരുന്നു തട്ടിപ്പ്.
മഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മോഷണം, കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കരയിൽ പിടിയിൽ
ടിക്ക് എന്ന ആപ്പ് വഴി ആളുകളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!