വള്ളിക്കുന്നിലെ കൗമാരക്കാരിയുടെ ആത്മഹത്യ ഇൻസ്റ്റഗ്രാം ഉപയോഗവുമായി ബന്ധപ്പെട്ട്; യുവാവ് അറസ്റ്റിൽ

വള്ളിക്കുന്ന്: കൗമാരക്കാരി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതുമായി ബന്ധപ്പെട്ട് യുവാവുമായുള്ള തർക്കത്തെ തുടർന്ന്. ഇതുമായി ബന്ധപ്പെട്ട് ചേളാരി സ്വദേശി ഷിബിൻ (24)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിനി സുമിഷ
മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതുമായി ഉണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഷിബിൻ മരണപ്പെട്ട സുനുഷയുമായി നിരന്തരമായി തർക്കിക്കുമായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വലന്റൈൻസ് ഡേ അടുത്തിട്ടും ഇതു തുടർന്നു. ഇതേ തുടർന്ന് പെൺകുട്ടി പ്രശ്നം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും, ഇതിന് ഷിബിൻ തയ്യാറാകാത്തതിലുള്ള മനോവിഷമവുമാണ് ആത്മഹത്യ പ്രേരണയായി പോലീസ് കണക്കാക്കുന്നത്.
മലപ്പുറം വള്ളിക്കുന്നിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വലന്റൈൻസ് ഡേ പുലർച്ചെയാണ് സുമിഷയെ വള്ളിക്കുന്ന് റയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടാക്കടവ് ഹോളി ഫാമിലി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായ സുനുഷ വളയാട്ടതറയിൽ സുരേഷ്-സതി ദമ്പതികളുടെ മകളാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മലപ്പുറം സ്നേഹിതക്ക് പുരസ്കാരം: സാന്ത്വന സ്പര്‍ശമായി സ്നേഹിതയുടെ 12 വര്‍ഷങ്ങള്‍
മലപ്പുറം: മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് മലപ്പുറം സ്നേഹിതക്ക് അംഗീകാരം. 2023-24 വര്‍ഷത്തിലെ സംസ്ഥാന കുടുംബശ്രീ അവാര്‍ഡിന്റെ ഭാഗമായി മികച്ച സ്നേഹിത അവാര്‍ഡ് മലപ്പുറം സ്നേഹിതക്ക് ലഭിച്ചു. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ 27-ാം [...]