11 കാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു മലപ്പുറത്തുകാരൻ അറസ്റ്റിൽ

11 കാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു മലപ്പുറത്തുകാരൻ അറസ്റ്റിൽ

വണ്ടൂർ: ശുചിമുറിയിൽ മൂത്രമൊഴിച്ച് പുറത്തിറങ്ങിയ പതിനൊന്ന്കാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂത്രപ്പുരയുടെ പിൻവശത്ത് കൊണ്ടുപോയി ലൈ​ഗിംകമായി ഉപദ്രവിച്ച കേസിൽ വണ്ടൂർ കുന്നുമ്മൽ സവാഫ് (29) ആണ് അറസ്റ്റിലായത്.
കസ്റ്റംസിനെ പറ്റിച്ച സ്വർണ കടത്തുകാരനെ പിന്തുടർന്ന് പിടികൂടി കരിപ്പൂർ പോലീസ്
കുട്ടിയുടെ മാറത്തും, തുടയിലും പടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയും ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ ഷോക്കിൽ രണ്ട് ദിവസം പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോൾ കുട്ടിയിൽ മാറ്റം കണ്ട അധ്യാപികയാണ് കുട്ടിയോട് കാര്യങ്ങൾ തിരിക്കിയത്. തുടർന്ന് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
മലപ്പുറത്തെ പതിനാലുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്ക് ഏഴര വർഷം കഠിനതടവ്
തുടർന്ന് മറ്റൊരു അധ്യാപകൻ വഴി സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!