കസ്റ്റംസിനെ പറ്റിച്ച സ്വർണ കടത്തുകാരനെ പിന്തുടർന്ന് പിടികൂടി കരിപ്പൂർ പോലീസ്

കസ്റ്റംസിനെ പറ്റിച്ച സ്വർണ കടത്തുകാരനെ പിന്തുടർന്ന് പിടികൂടി കരിപ്പൂർ പോലീസ്

കരിപ്പൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഇത്തവണ അബുദാബിയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. കരിപ്പൂർ വിമാനത്താവളം കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആലന്‍കോട് സ്വദേശി അബ്ദുല്‍ വാസിത്ത് (38) ആണ് 672 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

672 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ആബൂദാബിയില്‍ നിന്നും ഇന്നലെ രാവിലെ 07.15 മണിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ( IX 348) കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. വിമാനത്താവളത്തിൽ സാധാരണ നടത്തുന്ന പരിശോധനയിൽ ഉളിപ്പിച്ച സ്വർണം കസ്റ്റംസിന് കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ശേഷം 8.15 മണിക്ക് പുറത്തിറങ്ങിയ വാസിത്തിനെ പിടികൂടാൻ പോലീസ് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇയാൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയെങ്കിലും എട്ട് കിലോമീറ്ററിനപ്പുറം കരുവാങ്കല്ല് വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു.
ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസാധ്യാപകന് മുപ്പത്തേഴര വർഷം കഠിന തടവ്
വാസിതിനെ പിന്തുടര്‍ന്ന പോലീസ് കരുവാന്‍കല്ലുള്ള ഹോട്ടലിന് മുമ്പില്‍ വാസിത് സഞ്ചരിച്ച കാര്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടലിനകത്ത് കയറി പരിശോധന നടത്തിയ പോലീസ് വാസിത്തിനേയും സുഹൃത്തുക്കളും കണ്ടെത്തുകയും, കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അപ്പോഴേക്കും മൂന്ന് കാപ്സ്യൂളുകളും ഇയാള്‍ പുറത്തെടുത്തിരുന്നു. പാന്‍റ്സിന്റെ പോക്കറ്റില്‍ നിന്നാണ് കാപ്സ്യൂളുകള്‍ കണ്ടെടുത്തത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ വാസിത്തിനെ ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി 1063 ഗ്രാം സ്വര്‍ണ്ണം കടത്തിയ മറ്റൊരു കേസും കഴിഞ്ഞ ആഴ്ച മലപ്പുറം പോലീസ് പിടികൂടിയിരുന്നു.

Sharing is caring!