ശിഹാബ് ചോറ്റൂർ പാക്കിസ്ഥാൻ മണ്ണിൽ, സഹോദരാ എന്ന അഭിസംബോധനയോടെ പാക്കിസ്ഥാനികളുടെ സ്വീകരണം

ശിഹാബ് ചോറ്റൂർ പാക്കിസ്ഥാൻ മണ്ണിൽ, സഹോദരാ എന്ന അഭിസംബോധനയോടെ പാക്കിസ്ഥാനികളുടെ സ്വീകരണം

മലപ്പുറം ഹജ് തീർഥാടനത്തിന് കാൽനട യാത്രയായി പോകുന്ന മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ പ്രവേശിച്ചു. ഇന്നലെയാണ് ശിഹാബിന് പാക്കിസ്ഥാൻ ട്രാൻസിറ്റ് വിസ നൽകിയത്. പാക്കിസ്ഥാനിലും ശിഹാബിന്റെ യാത്രയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. വീഡിയോ എടുത്തും, കൈകൊടുത്തും, സഹോദരനെന്ന് അഭിസംബോധന ചെയ്തുമാണ് ശിഹാബിനെ പാക്കിസ്ഥാനികൾ സ്വീകരിച്ചത്.
പാക്കിസ്ഥാൻ വിസ അനുവദിച്ചു; കാൽനടയായി ഹജ് യാത്ര പൂർത്തിയാക്കാൻ ശിഹാബ് ചോറ്റൂർ
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളമായി അമൃത്സറിൽ കഴിയുകയായിരുന്നു ശിഹാബ് ചോറ്റൂർ. ജൂൺ രണ്ടിനാണ് ശിഹാബ് ഹജ് കർമം നിർവഹിക്കാൻ മക്കയിലേക്കുള്ള കാൽനട യാത്ര തുടങ്ങിയത്. പാക്കിസ്ഥാൻ വിസ നിഷേധിക്കുകയല്ല സാങ്കേതികമായ പ്രശ്നങ്ങൾ കാരണം വിസ വൈകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വിസയല്ല പാക്കിസ്ഥാൻ കടന്നു പോകാൻ ട്രാൻസിറ്റ് വിസയായിരുന്നു വേണ്ടത്. ഇതിനു വേണ്ട സാങ്കേതി ബുദ്ധിമുട്ടുകളാണ് വിസ കിട്ടാൻ വൈകിച്ചത്.
ലോകകിരീടം നേടിയ മലപ്പുറത്തുകാരിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പൗരസമിതി
തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് വെറുപ്പില്ലെന്നും ശിഹാബ് വ്യക്തമാക്കി. കാൽനട യാത്ര ചെയ്ത് ഹജ് നിർവഹിക്കുക എന്നത് തന്റെ ആ​ഗ്രഹമാണ് ഇത് ആരെങ്കിലും അനുകരിക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ഇന്ത്യയിലും പാക്കിസ്ഥനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ല. ഇത് തന്റെ സ്വപ്നമാണെന്നും ശിഹാബ് കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!