പാക്കിസ്ഥാൻ വിസ അനുവദിച്ചു; കാൽനടയായി ഹജ് യാത്ര പൂർത്തിയാക്കാൻ ശിഹാബ് ചോറ്റൂർ

പാക്കിസ്ഥാൻ വിസ അനുവദിച്ചു; കാൽനടയായി ഹജ് യാത്ര പൂർത്തിയാക്കാൻ ശിഹാബ് ചോറ്റൂർ

മലപ്പുറം: ഹജ് കർമം നിർവഹിക്കാനുള്ള കാൽനട യാത്ര നാളെ പുനരാംരഭിക്കുമെന്ന് മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ശിഹാബ് ചോറ്റൂർ ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലൂടെ ഇറാനിലേക്ക് പ്രവേശിക്കാനുള്ള ട്രാൻസിറ്റ് വിസ ഇന്ന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളമായി അമൃത്സറിൽ കഴിയുകയായിരുന്നു ശിഹാബ് ചോറ്റൂർ. ജൂൺ രണ്ടിനാണ് ശിഹാബ് ഹജ് കർമം നിർവഹിക്കാൻ മക്കയിലേക്കുള്ള കാൽനട യാത്ര തുടങ്ങിയത്. പാക്കിസ്ഥാൻ വിസ നിഷേധിക്കുകയല്ല സാങ്കേതികമായ പ്രശ്നങ്ങൾ കാരണം വിസ വൈകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വിസയല്ല പാക്കിസ്ഥാൻ കടന്നു പോകാൻ ട്രാൻസിറ്റ് വിസയായിരുന്നു വേണ്ടത്. ഇതിനു വേണ്ട സാങ്കേതി ബുദ്ധിമുട്ടുകളാണ് വിസ കിട്ടാൻ വൈകിച്ചത്.

തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് വെറുപ്പില്ലെന്നും ശിഹാബ് വ്യക്തമാക്കി. കാൽനട യാത്ര ചെയ്ത് ഹജ് നിർവഹിക്കുക എന്നത് തന്റെ ആ​ഗ്രഹമാണ് ഇത് ആരെങ്കിലും അനുകരിക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ഇന്ത്യയിലും പാക്കിസ്ഥനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ല. ഇത് തന്റെ സ്വപ്നമാണെന്നും ശിഹാബ് കൂട്ടിച്ചേർത്തു.

Sharing is caring!