മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്

മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര്‍ മൂഴിക്കല്‍ ശിഹാബിന്റെ മകള്‍ ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായിരുന്നില്ല.
സ്കാനിങ്ങിൽ വയറിൽ ചെറിയ കുമിളകൾ കണ്ടെത്തിയെങ്കിലും അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് അറിയിച്ചത്. വ്യാഴാഴ്ച് വൈകിട്ട് വയറ് വേദന ശക്തമായതോടെ പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും വഴി മധ്യേ മരിക്കുകയുമായിരുന്നു.
ബൈബിൾ കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സാദിഖലി ശിഹാബ് തങ്ങൾ
കഴിഞ്ഞ ആഴ്ച്ചയില്‍ പനിയുണ്ടായിരുന്നെങ്കിലും സാധാരണ വൈറല്‍ പനിയാകുമെന്നായിരുന്നു വീട്ടുകാരും അധ്യാപകരും കരുതിയിരുന്നത്. മലപ്പുറം താലൂക്കാശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ മരണ കാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലെ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന് പനിയും, ഛര്‍ദിയും, വയറുവേദയും ഉണ്ടായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കണ്ടതോടെ ഇവയുടെ വ്യക്തതക്കുവേണ്ടി മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജിനു കീഴിൽ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. കുട്ടശ്ശേരിക്കുളമ്പ ജി.എം.എല്‍.പി.സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്. മാതാവ്: മൈമൂന. സഹോദരങ്ങള്‍: റഷ്ദാന്‍, റിസ്ബ, റുഷ്ദ.
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്കി ഫുട്ബോള്‍ രംഗത്ത് [...]