ലീ​ഗ് പ്രവർത്തകർക്കെതിരായ പോലീസ് നടപടികളിൽ പ്രതിഷേധവുമായി മുഖ്യമന്ത്രിയെ കണ്ട് ലീ​ഗ് എം എൽ എമാർ

ലീ​ഗ് പ്രവർത്തകർക്കെതിരായ പോലീസ് നടപടികളിൽ പ്രതിഷേധവുമായി മുഖ്യമന്ത്രിയെ കണ്ട് ലീ​ഗ് എം എൽ എമാർ

തിരുവനന്തപുരം: മുസ്ലിം ലീ​ഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിയെ സന്ദർശിച്ച് ലീ​ഗ് എം എൽ എമാർ. തുടർച്ചയായി യൂത്ത് ലീ​ഗ്, മുസ്ലിം ലീ​ഗ് പ്രവർത്തകർക്കെതിരെ കേസുകൾ വന്നതോടെയാണ് എം എൽ എമാർ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പി കെ ബഷീർ എം എൽ എ പറഞ്ഞു.
പി വി അൻവറിന് തിരിച്ചടി; തടയണകൾ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം
പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കെതിരെ എല്ലാ ജനാധിപത്യ മര്യാദകളും മറന്നുള്ള വേട്ടയാടലാണ് പോലീസിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നത്. പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുത്തും, പൊതുപ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിൽ നടപടികളെടുത്തും പോലീസ് ഭീതി സൃഷ്ടിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ മുസ്ലിം ലീ​ഗ് എം എൽ എമാർ സന്ദർശിച്ചു. കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാ​ഗത്തു നിന്നും കാര്യങ്ങൾ നോക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. പോലീസ് നടപടികളിൽ മാന്യത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പി കെ ബഷീർ ഫേസ്ബുക്കിൽ കുറിച്ചു.
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം
യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവർക്കെതിരായ പോലീസ് നടപടി ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ലീ​ഗ് ആരോപിച്ചിരുന്നു.

Sharing is caring!