വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

വെൽഫെയർ പാർട്ടി  പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

അങ്ങാടിപ്പുറം: വെള്ളക്കരം,വൈദ്യുതി ചാര്‍ജ് വര്‍ദ്ധന,റേഷന്‍ അട്ടിമറി……. വിലക്കയറ്റം ജനങ്ങള്‍ക്ക് ജീവിക്കണ്ടേ സര്‍ക്കാറേ.. ?
എന്ന തലകെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി
500 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു.

അവശ്യ സേവന മേഖലയായ കുടിവെളള വിതരണത്തെ ലാഭ കണ്ണോടെ സമീപിക്കുന്നത് അംഗീകരിക്കാനാകില്ല. ധൂര്‍ത്തും ദുര്‍വ്യയവും കെടുകാര്യസ്ഥതയും നടത്തി സര്‍ക്കാര്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഏത് ഇടതുപക്ഷ നയം ആണെന്ന് മുന്നണി നേതാക്കളും മുഖ്യമന്ത്രിയും വ്യക്തമാക്കണം. നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ള എല്ലാ വസ്തുക്കള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചിട്ടും നോക്കുകുത്തിയായിരിക്കുന്ന സര്‍ക്കാര്‍ മനുഷ്യരുടെ ദാഹജലത്തിനു കൂടി വില വര്‍ദ്ധിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു, , സക്കീര്‍ അരിപ്ര,നസീമ മദാരി,ആഷിക് ചാത്തോലി, നാജിയ മുഹ്‌സിന്‍, ഇബ്രാഹിം തിരൂര്‍ക്കാട്, മനാഫ് തോട്ടോളി,അനീസ് പേരയില്‍, ആരിഫ, മുഹമ്മദാലി സിടി, സാദിഖ്,അഷറഫ് അങ്ങാടിപ്പുറം, ഷാനവാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി…

Sharing is caring!