ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. അബ്ദുൾറഹ്മാൻ നഗർ ചെണ്ടപ്പുറായ (സയ്യിദാബാദില്‍) താമസിക്കുന്ന പള്ളിയാളി സാഹിര്‍ ആണ് മരിച്ചത്. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
പിതാവ്: പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി, മാതാവ്: ചോലക്കൻ സഫീസ, ഭാര്യ: സുൽഫിയ, മക്കൾ: റാഷിദ തസ്‌നി, ശബ്ന ഫർഹാന, ശംന ശെറിൻ, മുഹമ്മദ് അജ്മൽ, മരുമകൻ: മുഹമ്മദ് റാഫി, സഹോദരങ്ങൾ: മജീദ്, അബ്ദുസമദ്, ഫൈസൽ, ആസിയ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കും
RECENT NEWS

ശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗ പ്രതിരോധം സാധ്യമാവൂ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: ശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂവെന്നും, പേവിഷബാധക്കെതിരെയുള്ള ബോധവല്‍ക്കരണം ജനങ്ങളിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. പേ വിഷബാധ ഒരു പ്രധാന [...]