മലപ്പുറം ജില്ലയില്‍ 15.40 ലക്ഷം പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,68,231 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി. 60,130 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,23,281 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,25,430 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,322 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 30,530 പേര്‍ക്ക് രണ്ടാം ഡോസും നല്കി. കോവിഡ് മുന്നണി പോരാളികളില്‍ 22,526 പേര്‍ക്ക് ഒന്നാം ഡോസും 19,480 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര് രണ്ടാം വാക്സിന് സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന് നല്‍കിയിരുന്നു.
—
RECENT NEWS
മേൽമുറിയിൽ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങി മരിച്ചു
മലപ്പുറം: മേൽമുറി 27ൽ ക്വാറിയിൽ വീണ് സഹോദരിമാരുടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിൻ്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി പൊടിയാട് ആണ് ദാരുണ സംഭവം [...]