നിരവധി മോഷണങ്ങൾ നടത്തിവന്ന അന്തർ ജില്ലാ മോഷണ സംഘം പിടിയിൽ

നിരവധി മോഷണങ്ങൾ നടത്തിവന്ന അന്തർ ജില്ലാ മോഷണ സംഘം പിടിയിൽ

വേങ്ങര: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിവന്ന അന്തർ ജില്ലാ മോഷണ സംഘത്തെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. താനൂർ പനങ്ങാട്ടൂരിൽ തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ചുനാഥൻ (42) ഇയാളുടെ ഭാര്യ പാഞ്ചാലി(35), താനാളുർ വട്ടത്തണ്ണി വേങ്ങ പറമ്പ് വീട്ടിൽ സുദർശൻ(24), തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി വിജയകാന്ത് (33) എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലയിൽ 6.8.20 ന് വേങ്ങരയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ 3 ലക്ഷം രൂപയും 9. 8.20 ന് ,ചേളാരിയിലെ പമ്പിൽ നടന്ന മോഷണത്തിൽ 7 ലക്ഷം രൂപയും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് തുടർച്ചയായി നടന്ന പെട്രോൾ പമ്പ് മോഷണത്തെ തുടർന്ന് അന്വോഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വോഷണ സംഘo രൂപീകരിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വോഷണ സംഘം നടത്തിയ പഴുതടച്ച അന്വോഷണത്തിലാണ് സ്ത്രീയsക്കമുള്ള കുറവാ സംഘത്തെ പിടികൂടിയത്.ഇവരെ പിടികൂടി ചോദ്യം ചെയ്തതിൽ ഫറൂക്ക് മണ്ണൂർ വളവിലെ മൊബൈൽ കട കുത്തിതുറന്ന് 20 ഓളം മൊബൈൽ ഫോണുകളും മൊബൈൽ ആക്സസറീസുമടക്കം 1.5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിതും കൂടാതെ നല്ലളം ഭാഗത്തു നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിനും തുമ്പായി. ഇവരിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. മോഷ്ടിച്ച പണം ഉപയോഗിച്ച് 2 ദിവസം മുൻപ് ഇവർ ഒരു ഓട്ടോറിക്ഷ വാങ്ങിച്ചതായി കണ്ടെത്തി. ഈ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മോഷ്ടിച്ച പണം എവിടെയാണെന്ന് പറയാൻ പ്രതി മഞ്ചുനാഥ് വിസമ്മതിച്ചെങ്കിലും ഇയാൾ താമസിച്ചിരുന്ന വാടക വീടിൻ്റെ പിറകിൽ നിന്നും പ്ലാസ്റ്റിക്ക് കവറിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തുകയായിരുന്നു.

നിരവധി മോഷണ കേസുകളിൽ പിടിയിലായ മഞ്ചുനാഥും ഭാര്യയും കഴിഞ്ഞ മാർച്ചിലാണ് കോട്ടക്കലിലെ ഒരു ഡോക്ടറുടെ വീടും, കാടാമ്പുഴയിൽ ഒരു വീടും പൊളിച്ച് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയത്. പിടിയിലായ മഞ്ചുനാഥിൻ്റെ പേരിൽ 20 ഓളം മോഷണകേസുകൾ ഉണ്ട്. സുദർശനൻ ട്രയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ്. ഇയാളെ കോഴിക്കോട് റെയിൽവേ പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത് കഴിഞ്ഞ മാർച്ചിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജയിലിൽ വച്ചുള്ള പരിചയമാണ് പുതിയ കൂട്ടുകെട്ടിലേക്ക് എത്തിയത്. ഇവരെ കുറിച്ച് കൂടുതൽ അന്വോഷണം നടത്തി വരികയാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൂടുതൽ അന്വോഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുൾ കരീം ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി ഹരിദാസൻ്റെ നിർദ്ദേശ പ്രകാരം വേങ്ങര എസ് ഐ റഫീഖ്, തിരൂരങ്ങാടി എസ് ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ വേങ്ങര സ്റ്റേഷനിലെ സുബൈർ, ഷൈജു, സിറാജ്, തിരൂരങ്ങാടി സ്റ്റേഷനിലെ എ എസ് ഐ രഞ്ജിത്ത്, സുധീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Sharing is caring!