കരിപ്പൂർ വിമാന അപകടം കേരള പോലീസും അന്വേഷിക്കും

കരിപ്പൂർ വിമാന അപകടം കേരള പോലീസും അന്വേഷിക്കും

മലപ്പുറം: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഓ​ഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളുൾപ്പടെ 18 പേർ‍ മരിച്ചിരുന്നു. അതിൽ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ 22 പേരുടെ നില ​ഗുരുതരമാണ്.

​കാറ്റോട് കൂടിയ മഴയാണോ, പൈലറ്റിനു വന്ന പിഴവാണോ വിമാനത്തിനെന്തെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിച്ചോ തുടങ്ങി അപകടത്തിനു പിന്നിലുളള കാരണങ്ങളെ കുറിച്ച് പല ഊഹാ​പോഹങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടുതൽ വിശദമായ അന്വേഷണങ്ങളിലൂടെ മാത്രമേ യഥാർഥ കാരണങ്ങൾ വ്യക്തമാവുകയുള്ളു.

Sharing is caring!