തീ പിടിച്ച യുവാവ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് ഓടിക്കയറി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിക്ക് സമീപത്ത് നിന്ന് തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. എടക്കര തച്ചുപറമ്പന്‍ ഫവാസ് (30) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം നാലുമാണിയോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്‍ നിന്നാണ് തീപിടിച്ച നിലയില്‍ ഫവാസ് ഓടിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മുറിച്ചുകടന്ന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞ് തീകെടുത്തി. അടിയന്തര ചികിത്സ നല്‍കി. എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ആത്മഹത്യാശ്രമമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]