എടപ്പാളില്‍ മമ്മൂട്ടിയുടെ ഫ്ളക്സ് ഉയര്‍ത്തുമ്പോള്‍ കമുക് തലയില്‍ വീണ് മരിച്ച കരാര്‍ തൊഴിലാളിയുടെ കുടുംബത്തിന് മമ്മൂട്ടിയുടെ സഹായം ഹസ്തം
മലപ്പുറം: മരണപ്പെട്ട മൂന്നു യുവാക്കളുടെ കുടുംബത്തിന് ചലച്ചിത്ര നടന് മമ്മൂട്ടിയുടെ കാരുണ്യ സ്പ്ര്ശം. ബന്ധുക്കളുടെ കുടുംബത്തിന് ഒന്നേക്കാള്‍ ലക്ഷംരൂപ വീതം കൈമാറി. സിനിമയുടെ റിലീസ് ദിനത്തില്‍ ഫ്ളക്സ് ഉയര്‍ത്തുന്നതിനിടെ തൂണ് ദേഹത്തു വീണു മരിച്ച കരാര്തൊഴിലാളിയുടേയും മരണപ്പെട്ട് രണ്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുടേയും കുടുംബത്തിനാണു മമ്മൂട്ടി നേരിട്ട് സഹായധനം കൈമാറിയത്.
മാസ്റ്റര്‍പീസ് സിനമയുടെ റിലിംസിംഗ് ദിവസം എടപ്പാള്‍ ഗോവിന്ദ ടാക്കീസില്‍ ഫ്ളക്സ് ഉയര്‍ത്തുമ്പോള്‍ കമുക് തലയില്‍ വീണ് മരിച്ച കരാര്‍ തൊഴിലാളി ഷിനോജ്,
പനിവന്ന് അകാലത്തില്‍ മരണപ്പെട്ട കോട്ടയ്ക്കല്‍ സ്വദേശിയും മമ്മൂട്ടി ഫാന്‍സ് ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന വേലായുധന്, കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദ് എന്നിവരുടെ കുടുംബത്തിനാണു മമ്മൂട്ടി ധനസഹായം നല്‍കിയത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും മമ്മൂട്ടിയും നേരിട്ട് ഇടപെട്ടാണ് ധനസഹായം കണ്ടെത്തിയത്. ഒന്നര മാസം മുമ്പ് നന്നംമുക്ക് സ്വദേശി ഷിനോജ് മരണമടഞ്ഞത്. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന ജോയിന്റ്സെക്രട്ടറി കലാംകുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് മുസ്തഫ താനൂര്‍, ജില്ലാ സെക്രട്ടറി നൗഫല്‍ തിരൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]