കോവിഡ് 19: മലപ്പുറം സ്വദേശികളായ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു


പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും [...]


കോവിഡ് 19: വിശ്രമമില്ലാത്ത 100 ദിനങ്ങള്‍ പിന്നിട്ട് മലപ്പുറത്തെ ജില്ലാ തല കണ്‍ട്രോള്‍ സെല്‍

വൈറസ് വ്യാപനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തി പ്രതിരോധിക്കുന്ന നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളില്‍ നൂറില്‍പ്പരം ആരോഗ്യ വകുപ്പ് ജീവനക്കാരും വളണ്ടിയര്‍മാരുമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ [...]


ജില്ലയിൽ നിന്ന് മധ്യപ്രദേശിലേക്കുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം നാളെ യാത്ര തിരിക്കും

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 357 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു


കോവിഡ് 19: ഇതര ജില്ലകളിലേക്ക് യാത്രാ പാസ് നിര്‍ബന്ധം; അകത്തുള്ള യാത്രകള്‍ക്ക് പാസ്/സത്യവാങ്മൂലം

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റ് [...]


കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി

തിരൂർ: ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായി. ബിഹാറില്‍ നിന്നുള്ള 1,140 അന്യസംസ്ഥാന തൊഴിലാളികളുമായി തിരൂരില്‍ നിന്നുള്ള പ്രത്യേക തീവണ്ടി രാത്രി [...]


ജില്ലയില്‍ വീണ്ടും കോവിഡ് ബാധ; സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്

മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40 കാരനാണ് രോഗബാധ. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനങ്ങളിലും നടന്നുമാണ് ഇയാള്‍ ജില്ലയിലെത്തിയതെന്ന് ജില്ലാ [...]


ജില്ലയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് വിമുക്തരായി; ഇനി ചികിത്സയിലുള്ളത് രണ്ട് പേര്‍

രോഗമുക്തരായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നവര്‍ നാലായി. രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി നിലവില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.


മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി

എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.