വിവാഹ നിശ്ചയ തലേന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ: വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ അനീഷ് (40 )ആണ് മരിച്ചത്. നാളെയാണ് അനീഷിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത് .
ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച അർദ്ധരാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാനില്ലായിരുന്നു. അമ്മ സത്യ തിരഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങി കിടക്കുന്ന കാണുകയായിരുന്നു. കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയിൽ നിന്ന് സ്വന്തം വണ്ടിയിൽ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് വീട്ടിൽ ഉറങ്ങാൻ കിടന്നിരുന്നത്.
ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല