ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പൊന്നാനി: ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കാടഞ്ചേരി സ്വദേശി വടക്കേപുരക്കല്‍ നാരായണന്റെ മകന് പ്രദീപ്(35)ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം.
അഞ്ച് പേരടങ്ങുന്ന സംഘമാണ് ക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു.തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും
RECENT NEWS
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ 40,000 സിമ്മുകളുമായി മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലെ മുഖ്യ കണ്ണികളിൽ ഒരാളെ പിടികൂടി മലപ്പുറം പോലീസ്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് തട്ടിപ്പിന് ആവശ്യമായ സിം കാർഡുകൾ എടുത്ത് നൽകിയ അബ്ദുൾ റോഷനെ (46) മലപ്പുറം സൈബർ ക്രൈം [...]