മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു
ജുബൈൽ: മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ.ഭാര്യ: സുജിത, മകൾ തഷ്വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയിൽ ജോലി ചെയ്യുന്നു.
ജോലി ആവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
അരീക്കോട് വിദേശതാരത്തിന് ഫുട്ബോൾ കളിക്കിടെ മർദനം; പോലീസിൽ പരാതി നൽകി
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറത്ത് അന്തിമ ഘട്ടത്തില്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ [...]