തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു
തിരൂർ: തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വൈലത്തൂര്‍ മായിൻ ഹാജിയുടെയും തിത്തൂമിന്റെയും മകൻ സമീര്‍ (40) ആണ് മരിച്ചത്. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ്ളവര്‍ മില്‍ ജീവനക്കാരനായിരുന്നു.
സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം. ഭാര്യ: ഫന്‍സിയ. മക്കള്‍: റോഷന്, റസല്‍ ആദം. അല്‍ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പാട്ട് പഠിക്കാത്ത കുട്ടികളുമായി സംഘഗാനത്തിൽ മിന്നും നേട്ടം കരസ്ഥമാക്കി സുല്ലമുസ്സലാം സ്കൂൾ
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറത്ത് അന്തിമ ഘട്ടത്തില്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ [...]