മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്റർ
മലപ്പുറം: മുസ്ലിം ലീഗ് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷം ജനറൽ സെക്രട്ടറയിയായി വീണ്ടും പി അബ്ദുൽ ഹമീദ് മാസ്റ്ററെ തന്നെ നിയോഗികിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ബൈത്തുറഹ്മ അടക്കം ഒട്ടേറെ വിജയകരമായ പദ്ധതികൾ നടപ്പാക്കി പാർട്ടിയെ മുന്നിൽ നിന്നും നയിച്ച നേതാവാണ് പി അബ്ദുൽ ഹമീദ്. നിലവിൽ വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എയാണ്. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
ട്രഷററായി അഷ്റഫ് കോക്കൂറിനേയും നിയമിച്ചു.
വൈസ് പ്രസിഡൻ്റുമാർ:
1. ഇസ്മയിൽ മുത്തേടം
2. എം.കെ.ബാവ
3. എം.എ.ഖാദർ
4. ഉമ്മർ അറക്കൽ
5. സൈതലവി മാസ്റ്റർ
6. കുഞ്ഞാപ്പു ഹാജി
7. പി.എസ്.എച്ച്.തങ്ങൾ
സെക്രട്ടറിമാർ:
1. നൗഷാദ് മണ്ണിശ്ശേരി
2. കെ.എം.ഗഫൂർ
3. അൻവർ മുള്ളമ്പാറ
4. പി.എം.എ.സമീർ
5. എ.പി.ഉണ്ണികൃഷ്ണൻ
6. അഡ്വ: പി.പി.ആരിഫ്.
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല