മലപ്പുറം മുണ്ടക്കോട്ടെ 18കാരന് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം:മലപ്പുറം മുണ്ടക്കോട്ടെ 18കാരന് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോഡൂര്‍ മുണ്ടക്കോട് സ്വദേശി തറയില്‍ മജീദിന്റെ മകന് ജംഷീദ് (18) ആണ് മരണപ്പെട്ടത്. കടലുണ്ടിപ്പുഴയിലെ ചോലക്കല്‍ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ജംഷിദ് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.പിതാവ് അബ്ദുല്‍ മജീദ്.
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല