മലപ്പുറം പൂക്കയില്‍ തൊണ്ടയില്‍ നാണയം കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ രണ്ടുവയസ്സുകാരിക്ക് രക്ഷകയായി ഉഷ
മലപ്പുറം: തൊണ്ടയില്‍ നാണയം കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിന്റെ രക്ഷകയായി ടി.ഡി.ആര്.എഫ്.വളണ്ടിയറും സ്നേക്ക് റെസ്ക്യൂവറുമായ ടി.പി.ഉഷ. തിരൂര്‍ പൂക്കയില്‍ സ്വരത്തില്‍ സജിന്‍ ബാബുവിന്റെയും ഹിനയുടെയും 2 വയസ്സുകാരി മകളുടെ തൊണ്ടയിലാണ് അബദ്ധത്തില്‍ നാണയം കുടുങ്ങുകയായിരുന്നു. ഉഷ ഉടന്‍ കുഞ്ഞിനെ വാങ്ങി ഇടംകയ്യില്‍ കമിഴ്ത്തി കിടത്തി പുറത്ത് അടിച്ചു.മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിനു ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമ ശുശ്രൂഷയും മറ്റും നല്‍കാനായി താലൂക്ക് അടിസ്ഥാനത്തില്‍ രൂപീകരിച്ച ടി.ഡി.ആര്.എഫ് നല്കിയ പരിശീലനത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട ശുശ്രൂഷ ഇവര്‍ പഠിച്ചിരുന്നു.ടി.ഡി.ആര്.എഫ്.ജില്ലാ ട്രൈനിംങ്ങ് ഹെഡ് ഡോക്ടര്‍ അഷറഫായിരുന്നു പരിശീലകന് . ഇത് കുട്ടിയില്‍ ചെയ്തതോടെ നാണയം പുറത്തെത്തുകയായിരുന്നു. ജില്ലയില്‍ പാമ്പിനെ പിടിക്കാനുള്ള ലൈസന്‍സുള്ള ഉഷ നൂറ് കണക്കിന് പാമ്പുകളെ പിടിച്ചിട്ടുണ്ട്. ഉഷയെ താലൂക്ക് ദുരന്തനിവാരണ സേന ടി.ഡി.ആര്.എഫ്.ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.ദൈവ ഭാഗ്യംകൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഉഷ പറഞ്ഞു. കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവന് നഷ്ടപ്പെടാവുന്ന സാഹചര്യങ്ങള്‍വരെ ഇത്തരത്തില്‍ പ്രവര്ത്തനങ്ങളിലൂടെയുണ്ടാകുമെന്നും ഫയര്റസ്ക്യൂ അധികൃതര്‍ പറഞ്ഞു. ഇവരുടെ വീട്ടില്‍ തന്നെയാണ് ഉഷ താമസിച്ചിരുന്നത്. ഗായകന് ഫിറോസ് ബാബുവിന്റെ പേരക്കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. ഉഷ പുറത്തേക്കുപോകാന്‍ നില്‍ക്കുമ്പോഴാണ് സംഭവം.
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല