പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു
മലപ്പുറം: അരയില്‍ ഒരു ചരടു മാത്രമായി മുടിയും പല്ലുകളുമടക്കംകൊഴിഞ്ഞു പോയ നിലയില്‍ പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു ഇന്നു പുലര്‍ച്ചെ 6 മണിയോടെ ആലുങ്ങല്‍ തീരത്തെ കടല്‍ഭിത്തിയുടെ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയില്‍ നിന്ന് മൃതദേഹത്തിന്റെ കാല് മാത്രം പുറത്ത് കാണുന്ന രീതിയിലാണ് മല്‍സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടത് വിവരം ഉടനെ പോലീസിലറിയിച്ചു പോലീസെത്തുന്നതിന് മുമ്പേ ഉയര്‍ന്ന തിരമാലകള്‍ മൃതദേഹം വീണ്ടും കടലിലേക്കെടുത്തെങ്കിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് ട്രോമാകെയര്‍ യൂണിറ്റും മല്‍സ്യതൊഴിലാളികളും ചേര്‍ന്നാണ് കരക്കെത്തിച്ചത് ഒരാഴ്ചയിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹം നഗ്നമായിരുന്നു അരയില്‍ ഒരു ചരടു മാത്രമാണുണ്ടായിരുന്നത് മുടിയും പല്ലുകളുമടക്കംകൊഴിഞ്ഞു പോയ നിലയിലായിരുന്നു. പൊന്നാനി കോസ്റ്റല്‍ പോലീസ് എത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേ സമയം പോത്തുകല്ല് സ്റ്റേഷന് പരിധിയില്‍ നിന്നും രണ്ടു മാസത്തോളമായി കാണാതായ യുവതിയുടെ താകാമെന്ന നിഗമനത്തില്‍ ബന്ധുക്കളെത്തി കണ്ടെങ്കിലും പൂര്‍ണമായി തിരിച്ചറിയാനായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരുടെ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല