തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെനോക്കുന്നത് കൊണ്ടാണ് കെ. സുരേന്ദ്രന് മുസ്ലിംലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് എം.കെ മുനീര്‍
കോഴിക്കോട്: തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് കെ. സുരേന്ദ്രന് മുസ്ലിം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുന്നത് പോലെയാണതെന്നും അദ്ദേഹം പറഞ്ഞു.
ഷഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഈ വിഷയത്തില്‍ സയാമീസ് ഇരട്ടകളെ പോലെയാണെന്നും മുനീര്‍ പറഞ്ഞു. ലോക കേരള സഭ ധൂര്‍ത്താണെന്ന് യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും കോഴിക്കോട് ഷഹീന് ബാഗ് സ്ക്വയറിലെത്തിയ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
RECENT NEWS
വെസ്റ്റ് നൈല്‍ പനി, മലപ്പുറമടക്കമുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി: മന്ത്രി വീണാ ജോര്‍ജ്
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല