വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു

വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു

കൊണ്ടോട്ടി: വാഴക്കാട് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഭർത്താവിനേയും, സുഹൃത്തുക്കളേയും സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യുന്നു. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസ (32 ) ആണ് മരിച്ചത്.

ഭർതൃവീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. നജ്മുന്നിസയുടെ ഭർത്താവ് മൊയ്തീനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്. ഇവരുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. നജ്മുന്നിസയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിന് അരികിലായി മുളകുപൊടിയുടെ കവറും കണ്ടെത്തി.
റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലപ്പുറത്തുകാരൻ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം രണ്ടായി
നജ്മുന്നിസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്വന്തം വീട്ടിലേക്ക് പോയിരുന്ന നജ്മുന്നിസ എന്തിനാണ് വീടിന്റെ ടെറസിൽ എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. രാവിലെ അലാം കേട്ട് മുകളിൽ പോയി നോക്കിയപ്പോളാണ് മൃതദേഹം കണ്ടതെന്നും ഭർത്താവ് മൊയ്തീൻ പോലീസിനു മൊഴി നൽകി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡി ഐപിഎസ്, വാഴക്കാട് എസ്ഐ ഷാഹുൽ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Sharing is caring!