മലപ്പുറത്തിന് അഭിമാനമായി പോത്തുകല്ലിലെ മൂന്ന് വിദ്യാർഥിനികൾ, ഇന്ത്യൻ സോഫ്റ്റ്ബോൾ ടീമിൽ സ്ഥാനം നേടി

മലപ്പുറത്തിന് അഭിമാനമായി പോത്തുകല്ലിലെ മൂന്ന് വിദ്യാർഥിനികൾ, ഇന്ത്യൻ സോഫ്റ്റ്ബോൾ ടീമിൽ സ്ഥാനം നേടി

മലപ്പുറം: ഏഷ്യൻ വനിതാ സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മൂന്ന് മലപ്പുറം സ്വദേശികൾ. നിലമ്പൂർ അമൽ കോളേജിലെ വിദ്യാർഥിനികളായ രണ്ട് പേരും, കത്തോലിക്കേറ്റ് ഹയർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രസ് വൺ വിദ്യാർഥിനിയാണ് മറ്റൊരാൾ. മൂവരും അമൽ കോളേജ് കായിക വിഭാ​ഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡോ മുഹമ്മദ് നജീബ് മെമ്മോറിയൽ പേസ് സ്പോർട്സ് അക്കാദമിയ്ക്ക് കീഴിൽ പരിശീലനം നേടുന്നവരാണ്.
നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
നിലമ്പൂർ അമൽ കോളേജിലെ വിദ്യാർഥികളായ അർഷ സത്യൻ, കെ എ അതുല്യ, പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഇ എസ് അമൃത എന്നിവരാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ നേടിയത്. പോത്തുകല്ല് സ്വദേശികളാണ് മൂവരും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കേരള ടീമിന്റെ പരിശീലനകനായ സുൽഫിക്കലിന്റെയും, സ്പോർട്സ് അക്കാദമി പരിശീലകനും, അമൽ കോളേജ് പൂർവ വിദ്യാർഥിയുമായ അബു മൻസൂറലിയുടേയും നേതൃത്വത്തിലായിരുന്നു പരിശീലനം. അകാലത്തിൽ മരണപ്പെട്ട അമൽ കോളേജ് മുൻ കായിക അധ്യാപകൻ ഡോ മുഹമ്മദ് നജീബിലിന്റെ സ്മരണാർഥമാണ് കായിക അക്കാദമി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു തന്റെ കോളേജിലെ കുട്ടികൾക്ക് ഇന്ത്യക്കായി കളിക്കുക എന്നത്.

Sharing is caring!