ഒട്ടേറെ പേർക്ക് നോമ്പ് തുറക്കാൻ അവസരമൊരുക്കി മഅ്ദിന്‍ അക്കാദമി സമൂഹ ഇഫ്ത്വാര്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്ത്വാര്‍ നാനാ തുറകളിലുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്നു. യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.
ദിവസവും ആയിരത്തിലേറെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കാറുണ്ട്.
ദാറുൽഹുദ റമദാൻ പ്രഭാഷണത്തിന് നാളെ തുടക്കം, ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്.
ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
മഗ്‌രിബ് ബാങ്ക് വിളിച്ച ഉടനെ മഅദിന്‍ ഗ്രാന്റ് മസ്ജിദിലെ പ്രാഥമിക തുറക്ക് ശേഷം ഒരുമിച്ച് നിസ്‌കാരം നിര്‍വ്വഹിക്കും. അതിന് ശേഷം മഅദിന്‍ അക്കാദമിയിലെ പ്രധാന പന്തലില്‍ ഭക്ഷണ സൗകര്യങ്ങളൊരുക്കും. നൂറിലേറെ വളണ്ടിയര്‍മാരാണ് നോമ്പ് തുറ സൗകര്യമൊരുക്കുന്നതിന് പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വലിയ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഒട്ടേറെ പേര്‍ക്ക് മഅദിന്‍ ഇഫ്ത്വാര്‍ വളരെ വലിയ ആശ്വാസമാകുന്നുണ്ടെന്നും സ്‌നേഹമാണ് ഇഫ്ത്വാര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]