ദാറുൽഹുദ റമദാൻ പ്രഭാഷണത്തിന് നാളെ തുടക്കം, ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

ദാറുൽഹുദ റമദാൻ പ്രഭാഷണത്തിന് നാളെ തുടക്കം, ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല സംഘടിപ്പിക്കുന്ന ചതുർദിന റമദാൻ പ്രഭാഷണ പരമ്പരക്ക് നാളെ വാഴ്സിറ്റി കാമ്പസിൽ തുടക്കമാവും. രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.
ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
പ്രഭാഷണത്തിന്റെ രണ്ടാം ദിനമായ ഏപ്രിൽ 1 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണവും നിർവഹിക്കും. രണ്ടിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സമാപന ദിവസമായ മൂന്നിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, കെ.എം സൈദലി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് തുടങ്ങിയവർ പങ്കെടുക്കും.

Sharing is caring!