വട്ടപ്പാറ വളവിൽ വീണ്ടും അപകടം, ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. രാവിലെ 7.20നായിരുന്നു അപകടം.
സ്ഥിരം അപകട മേഖലയായ ഇവിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 30 അടി താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളിലാണ് മരിച്ച മൂന്നു പേരും കുടുങ്ങി കിടന്നിരുന്നത്. കമഴ്ന്ന് കിടന്ന ലോറിയുടെ ഏറ്റവും താഴെ ഭാഗത്തായിരുന്നു ക്യാബിൻ.
നിയമസഭയിൽ പി കെ ബഷീറിന്റെ മാസ് ഡയലോഗ്, അടിച്ചാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ക്യാബിൻ ഉയർത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

വട്ടപ്പാറ വളവിൽ വീണ്ടും അപകടം, ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ക്യാബിൻ ഉയർത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.