നിയമസഭയിൽ പി കെ ബഷീറിന്റെ മാസ് ഡയലോ​ഗ്, അടിച്ചാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

നിയമസഭയിൽ പി കെ ബഷീറിന്റെ മാസ് ഡയലോ​ഗ്, അടിച്ചാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

മലപ്പുറം: അടിച്ചാൽ തിരിച്ചടിക്കുമെന്ന് നിയമസഭ വാച്ച് ആന്റ് വാർഡിനോട് പി കെ ബഷീർ എം എൽ എ. ഇന്നലെ നിയമസഭ സമുച്ചയത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് തന്നെ അടിച്ചാൽ താനും തിരിച്ചടിക്കുമെന്ന് പി കെ ബഷീർ പറഞ്ഞത്.
ശ്രീ കരിങ്കാളി ക്ഷേത്ര ചടങ്ങില്‍ അതിഥിയായി സാദിഖലി തങ്ങള്‍, മലപ്പുറത്ത് ഇങ്ങനെയൊക്കെയാണ്‌
അ‌ടിയന്തിര പ്രമേയം ചർച്ച ചെയ്യണമെന്ന യു ഡി എഫിന്റെ ആവശ്യം സ്പീക്കർ നിരാകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തുടർന്ന് പ്രതിഷേധവുമായി യു ഡി എഫ് അം​ഗങ്ങൾ സ്പീക്കറുടെ ചേംബർ ഉപരോധിച്ചു. ഇതിനിടെയാണ് വാച്ച് ആന്റ് വാർഡും, യു ഡി എഫ് അം​ഗങ്ങളുമായി പ്രശ്നങ്ങൾ ആരംഭിച്ചത്. കെ കെ രമ എം എൽ എ അടക്കമുള്ള യു ഡി എഫ് ജനപ്രതിനിധികൾക്ക് സംഭവത്തിൽ പരിക്കേറ്റു. ഏതാനും വാച്ച് ആന്റ് വാർഡ് അം​ഗങ്ങളും പരുക്കുകളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!