ശ്രീ കരിങ്കാളി ക്ഷേത്ര ചടങ്ങില്‍ അതിഥിയായി സാദിഖലി തങ്ങള്‍, മലപ്പുറത്ത് ഇങ്ങനെയൊക്കെയാണ്‌

ശ്രീ കരിങ്കാളി ക്ഷേത്ര ചടങ്ങില്‍ അതിഥിയായി സാദിഖലി തങ്ങള്‍, മലപ്പുറത്ത് ഇങ്ങനെയൊക്കെയാണ്‌

മലപ്പുറം: ചേറൂരിലെ പ്രശസ്തമായ ശ്രീ കരിങ്കാളി കരുവന്‍കാവില്‍ കിരാത മൂര്‍ത്തി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംബന്ധിച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റായും തങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഹജ് തീര്‍ഥാടനത്തിന് ഒരുങ്ങുന്നവരെ സ്വീകരിക്കാന്‍ പൂക്കോട്ടൂര്‍ ഒരുങ്ങി, ഹജ് ക്യാംപിന് ശനിയാഴ്ച്ച തുടക്കം
സാദിഖലി തങ്ങളുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ചേറൂരിലെ ശ്രീ കരിങ്കാളി കരുവന്‍കാവില്‍ കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംബന്ധിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രം മതമൈത്രിയുടെ മകുടോദാഹരണമാണ്. തൊട്ടപ്പുറത്ത് പള്ളിയാണ്. അമ്പലവും പള്ളിയും അരികെയുള്ളത് തന്നെ ഈ നാടിന്റെ സൗഹാര്‍ദ്ദത്തിന് തെളിവാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൈത്രിയും സഹകരണവുമാണ് നാട് ആവശ്യപ്പെടുന്നത്.
വിശ്വാസ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്ക് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണം. നാടിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളണം.

Sharing is caring!