ഹജ് തീര്‍ഥാടനത്തിന് ഒരുങ്ങുന്നവരെ സ്വീകരിക്കാന്‍ പൂക്കോട്ടൂര്‍ ഒരുങ്ങി, ഹജ് ക്യാംപിന് ശനിയാഴ്ച്ച തുടക്കം

ഹജ് തീര്‍ഥാടനത്തിന് ഒരുങ്ങുന്നവരെ സ്വീകരിക്കാന്‍ പൂക്കോട്ടൂര്‍ ഒരുങ്ങി, ഹജ് ക്യാംപിന് ശനിയാഴ്ച്ച തുടക്കം

മലപ്പുറം: 23 മത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് 18 ന് ശനിയാഴ്ച രാവിലെ 9 .30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫിരി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും . സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും . പ്രൊഫസ്സര്‍ കെ . ആലിക്കുട്ടി മുസ്ലിയാര്‍, പി. കെ. കുഞ്ഞാലികുട്ടി എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.ടി.വി ഇബ്രാഹിം എം ല്‍ എ , പി ഉബൈദുല്ല എം ല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും.

ഹാജിമാര്‍ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കര്‍മങ്ങള്‍ രണ്ട് ദിവസങ്ങളിലായി ക്രമാനുസൃതം വിവരിച്ചു കൊണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ് നയിക്കും. പ്രധാന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനത്തിന് ക്യാമ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് .
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പതിനായിരത്തോളം ഹാജിമാര്‍ സംബന്ധിക്കുന്ന ക്യാമ്പില്‍ ബാത്‌റൂമുകള്‍ , മെഡിക്കല്‍ സൗകര്യം, ക്ലോക്ക് റൂം , താത്കാലിക ഹൗളുകള്‍ , മുതലായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിശാലമായ പന്തല്‍, ക്ലാസ് കേള്‍ക്കാനുള്ള സൗകര്യം എന്നിവ ഒരുക്കി കഴിഞ്ഞു.

ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നല്കിയവര്‍ക്കും, സ്വകാര്യ ഗ്രൂപുകളില്‍ യാത്ര തിരിക്കുന്നവര്‍ക്കും ക്യാമ്പില്‍ സംബന്ധിക്കാവുന്നതാണ്. ഭക്ഷണ , താമസ, മെഡിക്കല്‍ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും.
ശ്രീ കരിങ്കാളി ക്ഷേത്ര ചടങ്ങില്‍ അതിഥിയായി സാദിഖലി തങ്ങള്‍, മലപ്പുറത്ത് ഇങ്ങനെയൊക്കെയാണ്‌
NH – 966 പൂക്കോട്ടൂര്‍ – അറവങ്കര എന്നീ സ്റ്റോപ്പുകളില്‍ വന്നിറങ്ങുന്ന ഹാജിമാരെ ക്യാമ്പ് സൈറ്റിലേക്കും തിരിച്ചും എത്തിക്കുന്നതിന്ന് സൗജന്യ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട.

പൂക്കോട്ടൂര്‍ ഖിലാഫത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ കമ്മിറ്റിയും സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയും ചേര്‍ന്നാണ് 23 മാത് ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹാജിമാര്‍ മക്ക , മദീന എന്നിവടങ്ങളില്‍ എത്തിച്ചേരുമ്പോള്‍ സഹായിക്കാനുള്ള വളണ്ടിയര്‍മാരുടെ നമ്പറും വിശദ വിവരങ്ങളും ക്യാമ്പില്‍ വെച്ച നല്‍കുന്നതാണ്.

താമസ സൗകര്യം ആവശ്യമുള്ളവര്‍ 9946106061 , 8129247193 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ഹാജിമാര്‍ക് സേവനം ചെയ്യുന്നതിനായി പൂക്കോട്ടൂരിലെ പൊതുപ്രവര്‍ത്തകരും സാമൂഹ്യ സേവകരും സജ്ജരായി കഴിഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക് നേത്രത്വം നല്‍കുന്നത്.

Sharing is caring!