അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം ഒളിപ്പിച്ച് യാത്രക്കാരി, കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അടിവസ്ത്രത്തിലൊളിപ്പിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്‌റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ് പിടിയിലായത്. 1.769 കിലോഗ്രാം സ്വർണമാണ് ഇവർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്.
വിസ പുതുക്കുവാനുള്ള യാത്ര അന്ത്യയാത്രയായി, സൗദിയിൽ മലപ്പുറത്തുകാരി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ് പിടിയിലായത്. 2031 ഗ്രാം വരുന്ന രണ്ട് പാക്കറ്റുകളിലായാണ് ഇവർ അടിവസ്ത്രത്തിനുള്ളിൽ സ്വർണം മിശ്രിതം ഒളിപ്പിച്ചത്. ഇത് വേർതിരിച്ചെടുത്തപ്പോൾ 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോഗ്രാം സ്വർണം ലഭിച്ചു. 99.68 ലക്ഷം രൂപ ഇതിന് വില വരും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തിയത് ഈ മാസം തന്നെ എയർ കസ്റ്റംസ് ഇന്റലിജൻസ് ഏതാനും കേസുകൾ പിടികൂടിയിരുന്നു. നേരത്തേയും സ്ത്രീകളെ ഉപയോഗിച്ച് സ്വർണം കടത്തുന്നത് കസ്റ്റംസ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]