വിസ പുതുക്കുവാനുള്ള യാത്ര അന്ത്യയാത്രയായി, സൗദിയിൽ മലപ്പുറത്തുകാരി വാഹനാപകടത്തിൽ മരിച്ചു

വിസ പുതുക്കുവാനുള്ള യാത്ര അന്ത്യയാത്രയായി, സൗദിയിൽ മലപ്പുറത്തുകാരി വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലപ്പുറം മങ്കട സ്വദേശിയായ യുവതി മരിച്ചു. മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നീസ (34) ആണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനും, ഭർത്താവുമടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിസിറ്റിങ് വിസയിലെത്തിയ ഇവർ വിസ പുതുക്കാന്‍ വേണ്ടി ബഹ്‌റൈനില്‍ പോയി മടങ്ങവെ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
മന്ത്രി വി അബ്ദുറഹിമാന് മുസ്ലിം ലീ​ഗിന് മേൽ രാഷ്ട്രീയ വിജയം, താനൂർ ​ഗവ കോളേജ് സ്വന്തം ഭൂമിയിലേക്ക്
കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും അപകടത്തിൽ പരുക്കേറ്റു. മരണപ്പെട്ട ഖൈറുന്നീസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാനും പരുക്കേറ്റിട്ടുണ്ട്. ഖൈറുന്നീസയുടെ ഭർത്താവ് ഹംസ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്നും 70 കിലോമീറ്റർ അകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇവർ ബഹ്റൈനിലേക്ക് പുറപ്പെട്ടത്. രണ്ട് കുടുംബങ്ങളും സന്ദർശക വിസയിൽ ആണ് സൗദിയിൽ എത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വിസ പുതുക്കി മടങ്ങിയപ്പോളാണ് അപകടം സംഭവിച്ചത്. അൽഖർജ് എത്തുന്നതിന് 150 കിലോമീറ്റർ അകലെവെച്ചാണ് കാർ നിയന്ത്രണം വിട്ട് മറിയുന്നത്. ഖൈറുന്നിസ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharing is caring!