മന്ത്രി വി അബ്ദുറഹിമാന് മുസ്ലിം ലീഗിന് മേൽ രാഷ്ട്രീയ വിജയം, താനൂർ ഗവ കോളേജ് സ്വന്തം ഭൂമിയിലേക്ക്
താനൂർ: മണ്ഡലത്തിൽ സർക്കാർ കോളേജിനായി നടന്ന രാഷ്ട്രീയ-നിയമ പോരാട്ടത്തിനൊടുവിൽ ജനപ്രതിനിധി കൂടിയായ വി അബ്ദുറഹിമാൻ വിജയത്തിലേക്ക്. മുസ്ലിം ലീഗ് പല തവണ രാഷ്ട്രീയ-നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിഷേധിച്ച സർക്കാർ കോളേജിനുള്ള ഭൂമി കൈമാറ്റം ഇന്ന് നടന്നു. യു ഡി എഫിന്റെ കാലത്ത് അനുവദിച്ച കോളേജിന്റെ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് വി അബ്ദുറഹിമാൻ എം എൽ എയും, മണ്ഡലത്തിലെ ലീഗും തമ്മിലുടലെടുത്ത അഭിപ്രായ വ്യത്യാസമാണ് പല തലത്തിൽ പ്രതിഷേധമായി മാറിയത്.
ചങ്ങരംകുളം സ്വദേശിയായ 26കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഭൂമി കൈമാറ്റ ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെയാണ് കോളേജ് ക്യാമ്പസ് തയ്യാറാക്കുക. ഭൂമിയിൽ നിലനിൽക്കുന്ന പഴയ വീട് ക്യാമ്പസിലെ കോഫിഹൗസായി നിലനിർത്തും. ക്യാമ്പസിലേക്കുള്ള മുഴുവൻ റോഡുകളും മികച്ച രീതിയിൽ നവീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശവാസികളുടെ പൂർണ പിന്തുണയും മേൽനോട്ടവും പദ്ധതിക്ക് ആവശ്യ മാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം-ബാംഗ്ലൂർ പാതയിൽ മൂന്ന് മണിക്കൂറോളം യാത്രാ സമയം കുറയ്ക്കുന്ന എക്സ്പ്രസ് വേ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. എൽഎജി സ്പെഷ്യൽ തഹസിൽദാർ സി ഗീതയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്കർ അലി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി. ഒഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, ഗ്രാമ പഞ്ചായത്തംഗം പി പി ചന്ദ്രൻ, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റംഗം എൻ ആദിൽ, കെ നാരായണൻ, ഒഴൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജ്ന, മലബാർ ദേവസ്വം ബോർഡ് ഏരിയാ മാനേജർ ബേബിശങ്കർ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




