മലപ്പുറം-ബാംഗ്ലൂർ പാതയിൽ മൂന്ന് മണിക്കൂറോളം യാത്രാ സമയം കുറയ്ക്കുന്ന എക്സ്പ്രസ് വേ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

മലപ്പുറം: മൈസൂർ-ബാംഗ്ലൂർ അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രാ സമയത്തിൽ മൂന്ന് മണിക്കൂറോളം കുറവ് വരും. മലപ്പുറത്തുകാർ വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്ന നഗരമായ ബാംഗ്ലൂരിലേക്കുള്ള യാത്ര സമയം കുറയുന്നത് വാണിജ്യമേഖലയ്ക്കും മുതൽകൂട്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാത രാജ്യത്തിന് സമർപ്പിക്കും.
മൂന്ന് മണിക്കൂറിലേറെ സമയമെടുക്കുന്ന മൈസൂർ-ബാംഗ്ലൂർ യാത്ര ഇനി 75-90 മിനുറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാനാകും. ഏകദേശം എട്ടര മണിക്കൂറോളം നീളുന്ന മലപ്പുറത്തു നിന്നുള്ള ബാംഗ്ലൂർ യാത്രയിൽ മൂന്ന് മണിക്കൂറിനടുത്ത് നാളെ മുതൽ ലാഭിക്കാനാകും. എൻ എച്ച് 275ൽ 118 കിലോമീറ്റർ നീളത്തിലാണ് പാത നിർമിച്ചിരിക്കുന്നത്. 8500 കോടി രൂപ ചെലവിട്ട് നിർമിച്ച പാതയിൽ പത്ത് ട്രാക്കുകളാണ് ഉള്ളത്. ഓട്ടോറിക്ഷ, ടു വീലർ വാഹനങ്ങൾ എന്നിവയ്ക്ക് പ്രവേശനമില്ല.
നമ്മുടെ ഐക്യം വിജയിക്കട്ടെയെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്, കമന്റുമായി പി കെ ഫിറോസും
ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലേക്കുള്ള യാത്രാ സമയം കുറയുന്നത് കർണാടക തലസ്ഥാനവുമായി ബന്ധപ്പെട്ട് വ്യവസായം നടത്തുന്നവർക്കും നേട്ടമാകും. ഇത് കൂടാതെ മലപ്പുറം ജില്ലയുടെ പല മേഖലകളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും ഇതുമൂലം സാധിക്കും. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഏകദേശം 200 രൂപയ്ക്കടുത്ത് ടോൾ നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]