നമ്മുടെ ഐക്യം വിജയിക്കട്ടെയെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്, കമന്റുമായി പി കെ ഫിറോസും

ചെന്നൈ: നമ്മുടെ ഐക്യം വിജയിക്കട്ടെയെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്നലെ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി മുഖ്യാതിഥിയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വൻ ആവേശത്തോടെയാണ് എം കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുസ്ലിം ലീഗ് അണികൾ സ്വീകരിച്ചത്. പി കെ ഫിറോസും, സി കെ സുബൈറും അടക്കമുള്ള യുവനേതാക്കളും പോസ്റ്റിനു കീഴെ കമന്റുമായി എത്തിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. വൻ ആവേശത്തോടെയാണ് സ്റ്റാലിന്റെ പ്രസംഗവും, പിന്തുണയും ലീഗ് പ്രവർത്തകരും, നേതൃത്വവും ആഘോഷിക്കുന്നത്.
കോട്ടക്കലിൽ തേങ്ങാപ്പൊങ്ങിൽ നിന്നും ഭക്ഷ്യവിഷബാധ, പതിനഞ്ച് പേർ ചികിൽസയിൽ
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]