കോട്ടക്കലിൽ തേങ്ങാപ്പൊങ്ങിൽ നിന്നും ഭക്ഷ്യവിഷബാധ, പതിനഞ്ച് പേർ ചികിൽസയിൽ

കോട്ടക്കൽ: തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. ആറുപേർ കോട്ടക്കൽ, എടരിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
പൊറോട്ട തൊണ്ടയിൽ കുടുങ്ങി മലപ്പുറം എടപ്പാളിൽ വീട്ടമ്മ മരിച്ചു
പ്രദേശത്തെ വീട്ടുകാരന്റെ മലപ്പുറത്തുള്ള ബന്ധു കൊണ്ടുവന്ന പൊങ്ങ് സമീപത്തെ വീടുകളിലുള്ളവരടക്കം കഴിക്കുകയായിരുന്നു. കുടുംബത്തിലെ ആൺകുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി. വയറിളക്കവും ഛർദിയും ഉണ്ടായതോടെയാണ് സംഭവം അറിയുന്നത്. മലപ്പുറത്തുള്ളവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ മുറിച്ചുവെച്ച പൊങ്ങ് ഏറെ വൈകി കഴിച്ചതാകാം കാരണമെന്നാണ് പഞ്ചായത്ത് ആരോഗ്യവകുപ്പ് പറയുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ചൂട് കൂടുന്നതിനാൽ ഇത്തരം ഭക്ഷണ പദാർഥങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
RECENT NEWS

കോട്ടക്കലിൽ തേങ്ങാപ്പൊങ്ങിൽ നിന്നും ഭക്ഷ്യവിഷബാധ, പതിനഞ്ച് പേർ ചികിൽസയിൽ
കോട്ടക്കൽ: തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. ആറുപേർ കോട്ടക്കൽ, എടരിക്കോട് സ്വകാര്യ ആശുപത്രികളിൽ [...]