മലപ്പുറം നൂറടിക്കടവിൽ അമ്മയും, മകളും മുങ്ങി മരിച്ചു

മലപ്പുറം നൂറടിക്കടവിൽ അമ്മയും, മകളും മുങ്ങി മരിച്ചു

മലപ്പുറം: നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും പെൺകുട്ടിയും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ഇരുവരും.

വേങ്ങര കണ്ണമം​ഗലത്തെ ഭർതൃവീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് ഫായിസയും മക്കളും മൈലപ്പുറത്തേക്ക് എത്തുന്നത്. രാവിലെ 10.30ഓടെ സഹോദരിയോടും, മക്കളോടും ഒപ്പമാണ് ഫായിസ കുളിക്കാനായി പുഴക്കടവലിലേക്ക് പോകുന്നത്. ദിയാ ഫാത്തിമയും, ഫായിസയുടെ സഹോദരിയുടെ കുട്ടികളും കൂടി വെള്ളത്തിൽ ഇറങ്ങി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരൂർ സ്വദേശിനി മരണപ്പെട്ടു
വെള്ളത്തിൽ മുങ്ങുന്ന മകളെ രക്ഷിക്കാനായി ഫായിസ പുഴയിലേക്ക് ചാടുകയായിരുന്നു. പക്ഷേ രണ്ടുപേരും ഒഴിക്കിൽ പെട്ടു. ഫായിസയും, ദിയാ ഫാത്തിമയും മുങ്ങുന്നത് കണ്ട് ഫായിസയുടെ സഹോദരിയും, മൂത്ത മകളും രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയ ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപ്പോഴാണ് രണ്ട് പേർ വെള്ളത്തിൽ മുങ്ങി പോയത് അറിയുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ.

Sharing is caring!