സ്വർണം പൂശിയ വസ്ത്രങ്ങളുമായി കരിപ്പൂരിൽ സ്വർണകടത്ത്, കസ്റ്റംസിനെ കബളിപ്പിച്ച പ്രതി പോലീസ് പിടിയിൽ

സ്വർണം പൂശിയ വസ്ത്രങ്ങളുമായി കരിപ്പൂരിൽ സ്വർണകടത്ത്, കസ്റ്റംസിനെ കബളിപ്പിച്ച പ്രതി പോലീസ് പിടിയിൽ

കരിപ്പൂർ: വിമാനത്താവളത്തില്‍ സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ പിടിയില്‍. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ പിടിയിലായി. പത്തോളം പരിശോധനകളെ സമർഥമായി കബളിപ്പിച്ചെത്തിയ ഇയാളെ ഒടുവിൽ കരിപ്പൂർ പോലീസ് കുടുക്കുകയായിരുന്നു.
മലദ്വാരത്തിൽ ഒളിപ്പിച്ച് കരിപ്പൂരിൽ വീണ്ടും സ്വർണകടത്ത്, പിടിയിലായത് അബ്ദുൽ ഡാനിഷ്
ദുബായിൽ നിന്നും ഇൻഡി​ഗോ വിമാനത്തിലെത്തിയ സഫ്‌വാന്‍ സ്വര്‍ണ മിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു സഫ്‌വാനെ കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന ഷർട്ടിലും, പാന്റിലും, അടിവസ്ത്രങ്ങളിലും അകംഭാ​ഗത്തായി സ്വർണ മിശ്രിതം തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു. സ്വർണ മിശ്രിതം അടങ്ങിയ വസ്ത്രഭാ​ഗം മുറിച്ച് മാറ്റിയപ്പോൾ രണ്ട് കിലോയിലേറെ തൂക്കമുണ്ട്. ഇതിൽ നിന്നും ചുരുങ്ങിയത് 1.75 കിലോ​ഗ്രാം സ്വർണം വേർതിരിച്ചെടുക്കാനാകുമെന്നാണ് കരുതുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!